Posted on: December 10, 2025
പ്രിയമുള്ളവരെ, നമ്മുടെ ഇടവക പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന നാല്പതുമണി ആരാധന ഈ വർഷവും ഡിസംബർ 11,12,13 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു. നമ്മുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യനാഥനിൽനിന്ന് നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും ഇടവകസമൂഹത്തിനും നാടിനും അനുഗ്രഹം പ്രാപിക്കാൻ ഈ 3 ദിവസവും മറ്റു തിരക്കുകൾ മാറ്റിവച്ച് കഴിയുന്നത്ര സമയം ദിവ്യകാരുണ്യസന്നിധിയിൽ ചിലവഴിക്കാനും പ്രാർത്ഥനയിലൂടെ ശക്തി പ്രാപിക്കാനും ദൈവാനുഗ്രഹത്താൽ സമ്പന്നരാകാനും ഏവരേയും സ്വാഗതം ചെയ്യുന്നു.